കൂടുതൽ കാലം ജീവിച്ചിരിക്കുക എന്നത് ആരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എങ്കിലുമിത് അധികമാളുകൾക്കും ലഭിക്കാറില്ലെന്ന് മാത്രമല്ല, ആയുർദൈർഘ്യം ലഭിച്ചവർ രോഗശയ്യയിൽ കാലം കഴിക്കുന്നതാണ് പലപ്പോഴും നാം കാണാറുള്ളത്. ആയുർദൈർഘ്യം ആരോഗ്യത്തോടെ വരദാനം ചെയ്യപ്പെട്ട അഞ്ചു സ്ഥലങ്ങളുണ്ട് ഈ സുന്ദരഭൂമിയിൽ. നീലമണ്ഡലങ്ങള്‍ അഥവാ ബ്ലൂ-സോൺസ് എന്നു വിളിക്കപ്പെടുന്ന ഈ സ്ഥലങ്ങളിലാണ് 100 വയസ്സുകളിന് മുകളിലുള്ളവർ എറ്റവും കൂടുതലായി കാണപ്പെടുന്നത്. ഗ്രന്ഥകാരനും ഗവേഷകനുമായ ഡാൻ ബ്യൂട്ട്നർ വർഷങ്ങളോളം ഈ ജനവിഭാഗങ്ങളെ കുറിച്ച് പഠിക്കുകയുണ്ടായി. “കൂടുതൽ കാലം മനുഷ്യരെ ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ സഹായിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഒരുപാട് പാഠങ്ങൾ ബ്ലൂ-സോണിലെ ഗവേഷണങ്ങളിൽനിന്നും നിന്നും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്” എന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.
സ്വാഭാവികമായ ചലനങ്ങൾ സാധ്യമാക്കുക.
ബ്യൂട്ട്നർ പറയുന്നു, “ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന ജനങ്ങൾ ഭാരമുയർത്തി വ്യായാമം ചെയ്യുകയോ, മാരത്തോൺ ഓടുകയോ ജിമ്മിൽ ചേരുകയോ ഒന്നും ചെയ്യുന്നില്ല. പകരം, എപ്പോഴും അനങ്ങിക്കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ചലിച്ചുകൊണ്ടിരിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ഒരു ചുറ്റുപാടിലാണ് അവർ ജീവിക്കുന്നത്.” ഉദാഹരണത്തിനു, അവർ തോട്ടങ്ങൾ വളർത്തുകയും ആധുനികതയുടെ യാതൊരു സഹായവും സ്വീകരിക്കാതെ വീട്ടുജോലികളെല്ലാം സ്വയം തന്നെ ചെയ്യുകയും ചെയ്യുന്നു.”
ജീവിതത്തിനൊരു ലക്ഷ്യമുണ്ടെന്ന ബോധം വളർത്തൽ.
“ഒകിനാവയിലെ ആളുകൾ ‘ഇകിഗയ്’ എന്നും നികൊയ ഉപദ്വീപിലുള്ളവർ ‘പ്ലാൻ ഡി വിഡ’ എന്നും പറയുന്ന ഒരു കാര്യമുണ്ട്. രണ്ടിനും ഒരേ അർഥമാണുള്ളത്. ‘ഞാനെന്തിനുണർന്നു’ എന്നാണാവാക്കുകൾ അർത്ഥമാക്കുന്നത്. ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകുക എന്നുള്ളത് ഏഴുവർഷം വരെ അധികം ജീവിച്ചിരിക്കാൻ മനുഷ്യരെ സഹായിക്കുന്നു എന്ന് ബ്യൂട്ട്നർ പറയുന്നു.
സ്റ്റ്രെസ്സ് അഥവാ സമ്മർദ്ദം കുറക്കാനുള്ള വഴികൾ കണ്ടെത്തുക.
എല്ലാവരെയും പോലെത്തന്നെ, ബ്ലൂ-സോണിൽ ജീവിക്കുന്നവർക്കും ജീവിതപ്രശ്നങ്ങളും അതുമൂലമുണ്ടാകുന്ന സമ്മർദ്ദങ്ങളുമുണ്ട്. സ്റ്റ്രെസ് കാലക്രമേണ പ്രായാധിക്യവുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. ഇക്കാര്യത്തിൽ നമുക്കും ഏറ്റവുംകൂടുതൽ കാലം ജീവിച്ചിരിക്കുന്ന ബ്ലൂ-സോണിലുള്ളവർക്കുമുള്ള വ്യത്യാസം, സമ്മർദ്ദങ്ങളെ കുറക്കുവാൻ സഹായിക്കുന്ന ദിനചര്യകളിൽ സ്ഥിരമായി അവർ ഏർപ്പെടുന്നു എന്നുള്ളതാണ്. ഒകിനാവക്കാർ തങ്ങളുടെ പ്രിയപ്പെട്ടവരിൽനിന്നും ഈ ലോകത്തോടുവിടപറഞ്ഞവരെ ഓർമ്മിക്കുവാൻ ഓരോ ദിവസവും ഏതാനും നിമിഷങ്ങൾ നീക്കിവെക്കുന്നു. ഇക്കാറിയൻ നിവാസികൾ ചെറിയൊരു പകലുറക്കം പതിവാക്കുന്നു. അതുപോലെത്തന്നെ, സാർഡിനിയക്കാരൻ എന്നും ഒരു മണിക്കൂർ ‘ഹാപ്പി ഹവർ’ ആഘോഷിക്കുന്നു.
80% വയറുനിറഞ്ഞാൽ തീറ്റ നിർത്തുക.
“ഹര ഹചി ബു”. 2500 വർഷത്തിലധികം പഴക്കമുള്ള ഈയൊരു മന്ത്രമാണ് ഒകിനാവക്കാർ ഭക്ഷണത്തിനുമുൻപ് ചൊല്ലാറുള്ളതെന്ന് ബ്യൂട്ട്നർ പറയുന്നു. 80% വയറുനിറഞ്ഞാൽ നിർത്തുക എന്നതാണ് ആ ചൊല്ലിന്റെ അർത്ഥം. അമിതവണ്ണം ഉണ്ടാകുന്നതും അല്ലെങ്കിൽ അമിതവണ്ണം കുറയുന്നതുമൊക്കെ ഈയൊരു എൺപതുശതമാനക്കണക്കിനെ ചുറ്റിപറ്റിയാണ് നിൽക്കുന്നതെന്ന് ബ്യൂട്ടനർ ഓർമ്മപ്പെടുത്തുന്നു.
ഭക്ഷണത്തിന്റെ അളവു കുറഞ്ഞുവരുന്നരീതിയിൽ കഴിക്കുക. അതായത്, ഒരു ദിവസം വേണ്ടുന്ന ഭക്ഷണത്തിന്റെ പകുതിതിഭാഗവും രാവിലെത്തന്നെ അകത്താക്കുകയും ഉച്ചഭക്ഷണം അതിൽ നിന്നും കുറഞ്ഞ അളവിലും, വൈകുന്നേരത്തോടുകൂടി ഉച്ചഭക്ഷണത്തേക്കാൾ കുറഞ്ഞ അളവിൽ അത്താഴവും ആണ് ബ്ലൂ-സോണിലുള്ളവർ കഴിക്കുന്നത്. അവർ ദിവസവും മൂന്നുനേരം മാത്രം ഭക്ഷണം കഴിക്കുന്നു. വൈകുന്നേരത്തെ ഭക്ഷണത്തോടുകൂടി ആ ദിവസത്തെ ഭക്ഷണം അവർ അവസാനിപ്പിക്കുകയും ചെയ്യുന്നു.
പയറുവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുന്നവരാണ് നൂറുവയസ്സുള്ളവരിലധികവും. വ്യത്യസ്ഥപയറുവർഗ്ഗങ്ങളും പരിപ്പുവർഗ്ഗങ്ങളുമൊക്കെ അവർ ധാരാളമായി കഴിക്കുന്നു. ആഴ്ച്ചയിൽ ശരാശരി അഞ്ചുതവണ, കുറഞ്ഞ അളവിൽ മാത്രം അവർ മാംസം കഴിക്കുന്നു. ഒരൊറ്റ മസാലച്ചേരുവയിൽ സ്വന്തമായി പാകം ചെയ്തെടുക്കുന്ന ഭക്ഷണം മാത്രം കഴിക്കുന്ന ഇക്കൂട്ടർ കൃത്രിമഭക്ഷണങ്ങളൊന്നും തന്നെ കഴിക്കാത്തവരാണ്.
263 നൂറുവയസ്സുകാരിൽ അഞ്ചുപേരൊഴികെ മറ്റെല്ലാവരും തന്നെ ഒരു വിശ്വാസസമൂഹവുമായി ബന്ധമുള്ളവരാണെന്ന് ബ്യൂട്ട്നർ പറയുന്നു. ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നതുപ്രകാരം, മാസത്തിൽ നാലുതവണയെങ്കിലും വിശ്വാസപരമായ ചടങ്ങുകളിൽ ഏർപ്പെടുന്നവർ നാലു മുതൽ പതിനാലു വർഷം വരെ അധികം ജീവിച്ചിരിക്കുന്നു. മതവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കൂട്ടായ്മകളും ഇതിൽപ്പെടുമെന്ന് കരുതുന്നു.
ഫാമിലി ഫസ്റ്റ്. നൂറുവയസ്സു തികച്ചവരെല്ലാം തന്നെ കുടുംബജീവിതത്തിന് ഒന്നാം സ്ഥാനം കൊടുത്തവരായിരുന്നു. പ്രായമായ മാതാപിതാക്കളെയും മുത്തശ്ശീ-മുത്തശ്ശന്മാരെയുമൊക്കെ അവർ കൂടെത്തന്നെ നിർത്തുന്നു. ഒരു ബ്ലൂ-സോൺ താമസക്കാരൻജീവിതപങ്കാളിയെ കണ്ടെത്തി തന്റെ ഇണയിലും മക്കളിലും സമയവും സ്നേഹവും നിക്ഷേപിച്ച് ജീവിക്കുന്നു. ജീവിതപങ്കാളിയെ സ്വീകരിക്കുന്നതിലൂടെ മൂന്നു വർഷം തന്റെ ആയുസ്സിലേക്ക് അധികം ചേർക്കുവാൻ കഴിയുന്നു.
Thanks and Video Courtesy:
1. TED.Ed-
2. CGTN America
3. Al Jazeera English
Please subscribe our YouTube channel:
Please LIKE our Facebook page here:
Please Follow our Instagram page:
0 Comments